ഇരിട്ടി: വേനൽ മഴയ്ക്കിടെ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിക്കുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകുയും ചെയ്തു. എടക്കാനം പറനിറക്കുഴിയിൽ പി. നാരായണിയുടെ വീട്ടിലാണ് നാശനഷ്ടം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
മിന്നലേറ്റ് വീടിന്റെ ചുമരും തറയും വിണ്ടുകീറുകയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വയറിംഗും കത്തിനശിച്ചു.
ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. എണ്ണപ്പലഹാരങ്ങളുണ്ടാക്കി വില്പന നടത്തി ജീവിക്കുന്ന നാരായണിയും മക്കളും സംഭവസമയത്ത് വീടിനോട് ചേർന്ന പലഹാര നിർമാണ ഷെഡിലായിരുന്നതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.